പെണ്‍കുട്ടികളോട് അമ്മമാര്‍ പറഞ്ഞു കൊടുക്കേണ്ട 11 കാര്യങ്ങള്‍ ഇതൊക്കെയാണ് .

Advertisement

പെണ്‍കുട്ടികളോട് അമ്മമാര്‍ പറഞ്ഞു കൊടുക്കേണ്ട 11 കാര്യങ്ങള്‍ ഇതൊക്കെയാണ് . മടിയും ചമ്മലും കാരണമാണ് അമ്മമാര്‍ ചില കാര്യങ്ങള്‍ പെണ്മക്കളോട് പറയാന്‍ മടിക്കുന്നത് . അതു പോലെ നിങ്ങളുടെ അമ്മ നിങ്ങളോട് പറയാന്‍ മറന്ന ഈ കാര്യങ്ങള്‍ നിങ്ങള്‍ നിങ്ങളുടെ പെണ്‍കുഞ്ഞിനോട് തുറന്നു പറയാന്‍ തന്നെ തീരുമാനം എടുക്കൂ. പെണ്മക്കളോട് പറഞ്ഞു കൊടുക്കാന്‍ 11 കാര്യങ്ങള്‍ ആണ് ആ അമ്മ എല്ലാവരോടുമായി പറയുന്നത്. ഇത് എല്ലാ സഹോദരിമാര്‍ക്കുമായി ഷെയര്‍ ചെയ്ത് കൊടുക്കണം, കാരണം ഈ കാലം അതാണ്…….

1. ഒരു പെണ്‍കുട്ടിയായി ജനിച്ചതില്‍ ദുഖിക്കാതെ സ്വയം അഭിമാ നിക്കുക …….അടുത്ത ജന്മമെങ്കിലും ആണായി ജനിക്കണം എന്ന് ആഗ്രഹിക്കു ന്നവരാണല്ലോ ഭൂരിഭാഗം പെണ്‍കുട്ടികളും അല്ലെങ്കില്‍ ആണ്‍കുട്ടിയായി ജനിച്ചില്ലല്ലോ എന്ന സങ്കടവും പേറി നടക്കുന്നവരായിരിക്കും ഭൂരിഭാഗവും പെണ്‍കുട്ടികളും . എന്നാല്‍ പെണ്‍കുട്ടി യായി ജനിച്ചതുകൊണ്ട് ജീവിതം എത്രയോ സുന്ദരമാണ് എന്നു ചിന്തിക്കണം. പെണ്‍കുട്ടി യായിരുന്നു കൊണ്ടു തന്നെ ഈ ജീവിതം ആസ്വദിക്കണം, ആഘോഷിക്കണം. സ്വാതന്ത്ര്യ ത്തോടെ ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്ത് ലോകത്തോട് ഉറക്കെ തന്നെ പറയണം ഒരു പെണ്‍കുട്ടിയായതില്‍ ഞാന്‍ അഭിമാനിക്കുന്നു എന്ന്…….

2.അറിവ് നേടുണം….സ്കൂളില്‍ പോയി നേടുന്ന അറിവോ അക്കാദമിക് ബിരുദങ്ങളോ ഒന്നുമല്ല. നിങ്ങള്‍ നിങ്ങളെ തന്നെ അറിയുക, ചുറ്റുപാടുകളെ അറിയുക, നിങ്ങള്‍ക്ക് അറിവു പകരാന്‍ സന്നദ്ധരായ നിരവധിയാളുകള്‍ ചുറ്റുമുണ്ട്, നല്ല വ്യക്തികളായി വളരാന്‍ അവരുടെ സഹായം മാത്രം തേടുക, നല്ല ശീലങ്ങള്‍ ശീലിക്കുക. ഓരോ ചെറിയ കാര്യങ്ങളില്‍ നിന്നും അറിവു നേടുക. ജീവിതത്തിലെ ഓരോ നിമിഷത്തിലും അറിവു സമ്പാതിക്കുക.ഇത് എന്നെക്കൊണ്ടു പറ്റില്ല, എനിക്കിതിനു കഴിയില്ല എന്നീ വാക്കുകള്‍ ഒരിക്കലും ജീവിതത്തില്‍ ഉപയോഗി ക്കാതിരിക്കുക. കഴിയുന്നിടത്തോളം കാര്യങ്ങള്‍ ഒറ്റയ്ക്കു തന്നെ ചെയ്യാന്‍ പഠിക്കുക. അറിയാത്ത കാര്യങ്ങള്‍ മറ്റുള്ളവരോട് ചോദിച്ചു പഠിക്കുക തന്നെ വേണം. എന്നിട്ട് അത് ഒറ്റയ്ക്ക് ചെയ്യാന്‍ ശ്രമിക്കുക.

3.സുഹൃത്തുക്കളെ ബുദ്ധിപൂര്‍വം മാത്രം തിരഞ്ഞെടുക്കുക———————–കണ്ണില്‍ കാണുന്നവരെയെല്ലാം, അല്ലെങ്കില്‍ ഫേസ്ബുക്കിലും മറ്റും കാണുന്ന അപരിചിതരേയോ മറ്റോ സുഹൃത്തുക്കളാക്കി അവരോട് എല്ലാം തുറന്നു പറയുന്ന ശീലങ്ങള്‍ ഉണ്ടെങ്കില്‍ ഒഴിവാക്കുക. നിന്നെ നന്നായി മനസിലാക്കുന്ന വിശ്വസ്തരായ ആളുകളെ മാത്രം സുഹൃത്തു ക്കളാക്കുക. അതൊരിക്കലും എളുപ്പമല്ല. കാരണം ഒരാളെ അയാളുടെ ഉള്ളില്‍ കയറി ചൂഴ്ന്നു നോക്കാന്‍ ആരെക്കൊണ്ടും പറ്റില്ല.അനുഭവങ്ങളാണ് ജീവിതത്തില്‍ ഓരോ പുതിയ പാഠങ്ങള്‍ പഠിപ്പിക്കുന്നത്. നിനക്ക് വിരലില്‍ എണ്ണാവുന്ന സുഹൃത്തുക്കള്‍ മാത്രമേയുള്ളൂവെങ്കില്‍ നീ ഒട്ടും സങ്കടപ്പേടേണ്ട. ഒരു പക്ഷെ നിന്നെ ആജീവനാന്തം തുണയ്ക്കാന്‍ പോകുന്നത് അവരുടെ സൗഹൃദമായിരിക്കും. നിന്‍െറ സുഹൃത്തുക്കളോട് എന്നും നീ സ്നേഹവും വിശ്വസ്തതയും കാണിക്കുക നല്ല സുഹൃത്തുക്കള്‍ നിധിയാണ്, അത് ഓര്‍ക്കുക. ആജീവനാന്തകാലം ഹൃദയത്തോട് ചേര്‍ത്തുപിടിക്കേണ്ട നിധികള്‍.

4. പറ്റില്ല എന്നു തീര്‍ത്തും പറയാന്‍ പഠിക്കുക ……എല്ലാവരെയും സന്തോഷിപ്പിച്ച്‌ ജീവിക്കാം എന്ന് കരുതുന്നത് ശുദ്ധ മണ്ടത്തരമാണ്. നിനക്ക് ശരി എന്നു ബോധ്യമുള്ള കാര്യങ്ങള്‍ മാത്രം ചെയ്യുക. മോശം എന്നു തോന്നുന്ന കാര്യങ്ങള്‍ക്ക് മറ്റുള്ളവര്‍ നിര്‍ബന്ധിച്ചാല്‍ പോലും അവരോട് പറ്റില്ല എന്നു തീര്‍ത്തും പറയാന്‍ ശ്രദ്ധിക്കുക. ശക്തമായും എന്നാല്‍ മാന്യമായും ഇല്ല എന്ന് പറയാന്‍ ശീലിക്കണം. കാരണം ദേഷ്യത്തോടെയുള്ള പ്രതികരണം ശത്രുക്കളെ സൃഷ്ടിക്കും…..

5. പ്രായോഗിക ബുദ്ധി ഉപയോഗിക്കേണ്ടിടത്ത് ഉപയോഗിക്കുക ……പ്രായോഗികമായി ചിന്തിക്കുകയും തീരുമാനമെടുക്കുകയും ചെയ്താല്‍ ജീവിതത്തില്‍ അബദ്ധങ്ങളില്‍ ചെന്നു ചാടാതെ സൂക്ഷിക്കാം. ഗൗരവമുള്ള കാര്യങ്ങളില്‍ പെട്ടന്നു തീരുമാനമെടുക്കാതെ ചിന്തിച്ച്‌ പ്രായോഗികമായ രീതിയില്‍ തീരുമാനങ്ങളെടുക്കുക. മുതിര്‍ന്നവരുടെ ഉപദേശം സ്വീകരിക്കേണ്ടിടത്ത് അങ്ങനെ ചെയ്യുക. ദൈവം നല്‍കിയ ബുദ്ധിയുപയോഗിച്ച്‌ തീരുമാനങ്ങളെടുക്കാന്‍ ശ്രദ്ധിക്കുക…….

Advertisement

6. പ്രണയിക്കണം പക്ഷേ സമയവും സന്ദര്‍ഭവും നോക്കി ഉത്തമ പങ്കാളിയെ മാത്രം ഒരു അമ്മ എന്ന നിലയില്‍ പ്രണയത്തെക്കുറിച്ച്‌ പെണ്‍കുട്ടികളോട് തുറന്നു സംസാരിക്കേണ്ടത് ഏറ്റവും അത്യാവശ്യമായ ഒന്നാണ് പ്രണയം ജീവിതത്തില്‍ ഏറ്റവും മനോഹരമായ ഒരു വികാരമാണ്. എപ്പോള്‍ വേണ മെങ്കിലും ആരോടും പ്രണയം തോന്നാം. പക്ഷെ അതിന് കൃത്യമായ സമയവും സന്ദര്‍ഭവും ഉണ്ടെന്ന് മാത്രമല്ല ഉത്തമനായ പങ്കാളിയെയും കിട്ടുമ്ബോള്‍ മാത്രമാണ് പ്രണയം പൂര്‍ണമാകുന്നതും. അങ്ങനെ അല്ലാത്തപ്പോഴാണ് പല പ്രണയങ്ങളും ദുരന്തങ്ങളാവുന്നത്. നിന്നെ അറിയാവുന്ന നിനക്ക് അറിയാവുന്ന നിന്നോട് ഒത്തുപോകുമെന്ന് പൂര്‍ണ്ണ ബോധ്യമുള്ള ഒരാളെ മാത്രം പ്രണയിക്കണം. അയാളോട് നൂറു ശതമാനം സത്യസന്ധതയും പുലര്‍ത്തണം. പ്രണയത്തിനിടയില്‍ എത്രയോ വട്ടം ഹൃദയം വ്രണപ്പെടാം വികാരങ്ങളും വ്രണപ്പെട്ടെന്ന് വരാം.അപ്പോഴും ഒന്നോര്‍ക്കുക, പ്രണയം ചിലപ്പോഴൊക്കെ വേദനകളും സമ്മാനിക്കുമെന്ന്. പ്രണയിക്കുമ്ബോള്‍ ഈ ഒരു തിരിച്ചറിവ് കൂടി വേണം. പ്രണയ നിമിഷങ്ങളെല്ലാം ആഘോഷമാക്കി മാറ്റുക. പ്രണയത്തെ ഒരിക്കള്‍ പോലും ഭാരമായി കാണാന്‍ പാടില്ല. പ്രണയം എന്നത് ഇന്നത്തെ ജനറേഷന്റെ സമയം പോക്ക് അല്ല എന്നും വികാരങ്ങള്‍ തീര്‍ക്കാന്‍ വേണ്ടി മാത്രം പ്രണയിക്കുന്ന വരാണ് ഇന്നത്തെ തല മുറയെന്നും പറഞ്ഞു മനസ്സിലാക്കുക. പ്രണയം എന്നാല്‍ കല്ല്യാണത്തിനു ശേഷം പങ്കാളിയോ ടുണ്ടാകേണ്ട പ്രണയത്തെ കുറിച്ചാണ് ഇവിടെ പറഞ്ഞിരിക്കുന്നത്. ഇന്ന് ഒരാളെ കണ്ടയുടനെ നമ്പര്‍ കൊടുക്കുകയും സംസാരിക്കുകയും ചെയ്ത് ഒരു മാസത്തിനുള്ളില്‍ അവനോടൊപ്പം ഇറങ്ങിപ്പോകുന്നതുമൊക്കെയാണ് പ്രണയം എന്ന് കരുതിയി രിക്കുകയാണല്ലോ പെണ്‍കുട്ടികള്‍. എന്നാല്‍ പ്രണയം, വിശ്വസ്തത പരസ്പര ധാരണ ഇതൊക്കയാണ് എന്ന് മനസ്സിലാക്കുക തന്നെ വേണം അതുകൊണ്ട് പരസ്പരം പഴിചാരാതെ, ഭരിക്കാതെ പങ്കാളിയെയും തുല്യരായി പരിഗണിക്കാനുള്ള ഒരു മനോഭാവം ഉണ്ടാവണം. എന്നു കരുതി സ്വന്തം അസ്തിത്വം ആര്‍ക്കും പണയം വെയ്ക്കരുത് . പരസ്പരം ബഹുമാനിച്ചും അംഗീകരിച്ചും മുന്നോട്ടു പോവുക. വീട്ടില്‍ അറിയാത്ത ഒരു ബന്ധവും നിങ്ങള്‍ക്ക് ഉണ്ടാവാന്‍ പാടില്ല എന്തും തുറന്നു പറയാന്‍ മടി കാണിക്കുകയുമരുത്. അഥവ ആരെ എങ്കിലും സ്നേഹിക്കുന്നു എങ്കില്‍ ഇഷ്ടമുള്ള ആളെ വീട്ടില്‍ പരിചയപ്പെടുത്തുക. വീട്ടുകാരുടെ സമ്മതത്തോടെ അയാളെ തന്നെ പങ്കാളിയായി തെരഞ്ഞെടുക്കുക. …

7. സ്വയം പ്രണയിക്കാം…..സ്വന്തം കാര്യങ്ങള്‍ ശ്രദ്ധിക്കണം, സ്വയം സ്നേഹിക്കണം. തന്നോടുതന്നെ സ്നേഹമില്ലാത്ത ഒരാള്‍ക്ക് മറ്റൊരാളെ സ്നേഹിക്കാന്‍ ഒരിക്കലും കഴിയില്ല. അതുകൊണ്ട് മനസ്സിനു സന്തോഷം തോന്നുന്ന കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുക. മനസിനോട് നിരന്തരം സംസാരിച്ചു കൊണ്ടിരിക്കുക. അങ്ങനെ മനസില്‍ പൊസിറ്റീവ് എനര്‍ജി നിറച്ച്‌ സ്വയം പ്രകാശം പരത്തുക. …..

8.വിവാഹം എപ്പോള്‍ വേണമെന്ന് സ്വയം തീരുമാനിക്കാം …….. വിവാഹം എന്നത് നിന്‍റെയും കൂടെ തീരുമാ നത്തിനു വിടുന്നു. അമ്മയോ അച്ഛനോ നിന്നെ നിര്‍ബന്ധിച്ചാലും സമയം ആയില്ല എന്നു തോന്നിയാല്‍ തുറന്ന് പറയാന്‍ മടി കാണിക്കരുത് . നിന്‍െറ മനസ് എപ്പോള്‍ ഒരു പങ്കാളിയെ ആഗ്രഹിക്കുന്നുവോ അപ്പോള്‍ മാത്രം വിവാഹത്തെക്കുറിച്ച്‌ ചിന്തിക്കുക. അച്ഛന്‍െറയും അമ്മയുടെയും കടമനിര്‍വഹിക്കാനോ സഹോദരങ്ങള്‍ക്ക് നേരത്തെ വിവാഹം കഴിക്കാ നോ നീ നിന്‍െറ ജീവിതത്തെ ബലികഴിക്കണം എന്നില്ല. കാരണം ആ ഒരു ദിവസം കൊണ്ട് രക്ഷിതാക്കളുടെ ഉത്തര വാദിത്തം കഴിഞ്ഞു. പിന്നീടുള്ള ഓരോ ദിവസവും ജീവിച്ചു തീര്‍ക്കേണ്ടത് നീ മാത്ര മാണല്ലോ. അതുകൊണ്ട് ഒന്നിനുവേണ്ടിയും ആര്‍ക്കുവേണ്ടിയും ധൃതിപിടിച്ച്‌ വിവാഹം ചെയ്യേണ്ടതില്ല. മനസുകൊണ്ടും ശരീരംകൊണ്ടും ഒരു പങ്കാളി വേണമെന്നു തോന്നു മ്ബോള്‍ മാത്രം നിനക്ക് ഇണങ്ങുന്ന ഒരാളെ മാത്രം നീ പങ്കാളി യാക്കുക.അതിന് അച്ഛനമ്മ മാരുടെ പൂര്‍ണ്ണ പിന്തുണ പ്രതീക്ഷിക്കാം. പക്ഷേ എല്ലാം തുറന്നു പറയണം എന്ന് മാത്രം……..

9. സ്വന്തം അച്ഛനമ്മമാരെപ്പോലെ തന്നെ പങ്കാളി യുടെയും രക്ഷിതാക്കളെ സ്നേഹിക്കണം വിവാഹം കഴിഞ്ഞാല്‍ ചിലപ്പോള്‍ നിന്‍െറ മുന്‍ഗണനയില്‍ ചില്ലറ വ്യത്യാസങ്ങളൊക്കെ വരുത്തേണ്ടി വരും. അമ്മയേയും അച്ഛനെയും സ്നേഹി ക്കുന്നതുപോലെ തന്നെ ഭര്‍ത്താവിന്റെ മാതാപിതാക്കളെയും സ്നേഹിക്കണം. ജീവിതത്തില്‍ ചിലപ്പോഴൊക്കെ രണ്ടുകൂട്ടരോടും ഒരുപോലെ നീതിപുലര്‍ത്താന്‍ പറ്റിയെന്നു വരണം എന്നില്ല. അങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ പ്രായോഗിക ബുദ്ധി പ്രയോഗിക്കുക. ആ സമയത്ത് നിന്‍െറ സ്നേഹവും സഹകരണവും ആര്‍ക്കാണോ വേണ്ടതെന്ന് തിരിച്ചറിഞ്ഞ് അവര്‍ക്കൊപ്പം നില്‍ക്കണം. ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒരിക്കലും ഒഴിഞ്ഞു മാറരുത് ….

.10. സന്ധിചെയ്യണം, ത്യാഗം ചെയ്യണം പക്ഷേ അര്‍ഹിക്കുന്നവര്‍ക്കുവേണ്ടി നിരവധിയവസരങ്ങളില്‍ സന്ധി ചെയ്യേണ്ടി വന്നേക്കാം. ചില സമയങ്ങളില്‍ ത്യാഗം ചെയ്യേണ്ടിയും വരാം. പക്ഷെ അതൊക്കെ അര്‍ഹിക്കുന്ന വര്‍ക്കുവേണ്ടി മാത്രം. നിന്നിലെ പെണ്ണിനെ ബഹുമാനി ക്കാത്തവര്‍ക്കുവേണ്ടി ഒരിക്കലും ജീവിതം പാഴാക്കരുത്. അസ്തിത്വ ത്തേക്കാള്‍ വലുതല്ല ഒന്നും എന്ന് തിരിച്ചറിയണം. മറ്റുള്ളവര്‍ക്ക് ഭാരമാകുമെന്ന തോന്നല്‍ ഉണ്ടാവാതെ മനസ്സിനെ എന്നും സന്തോഷത്തോടെ നില നിര്‍ത്തുക……

11. ഞങ്ങളുണ്ട് എന്തിനും നിന്റെ കൂടെ അവസാനമായി പറയാന്‍ ഒന്നേയുള്ളൂ. നീ നേരിടുന്ന എന്തു പ്രശ്നത്തെക്കുറിച്ചും അമ്മയോടും അച്ഛനോടും തുറന്നു പറയുക നിനക്കെന്തു പ്രശ്നമുണ്ടായാലും അത് മാതാപിതാക്കളോടാണ് തുറന്നു പറയേണ്ടത്. അതൊരു മോശം കാര്യമാവാം നല്ലകാര വുമാകാം. എന്തു പ്രശ്നമായാലും നിന്റെ കൂടെ രക്ഷിതക്കളേ കാണൂ അവസാനം വരേയും. ഇങ്ങനെയുള്ള പ്രശ്നങ്ങള്‍ പുറത്ത് ആരോടു പറയുന്നതിലും രക്ഷിതാക്കളോട് തന്നെ പറയുന്നതാണ് ഉചിതവും. ജീവിതത്തില്‍ വിജയവും പരാജയവും ഉണ്ടായേക്കാം. അതിനെയൊക്കെ തന്‍റേടത്തോടെ നേരിട്ട് സ്വന്തം കാലില്‍ നില്‍ക്കാന്‍ പഠിക്കുക. അമ്മ യുടേയും അച്ഛന്റേയും സ്നേഹവും അനുഗ്രഹവും എന്നും കൂടെ ഉണ്ടാകും.

Advertisement

You may also like...

Leave a Reply

Your email address will not be published.