തണുത്ത വെള്ളത്തില്‍ വിരല്‍ മുക്കി വയ്ക്കൂ അറ്റാക്ക് സാധ്യത അറിയാം

Advertisement

നമ്മുടെ ഹൃദയത്തിന്റെ ആരോഗ്യം എപ്പോഴും അറിഞ്ഞിരിക്കണം. അത് നമുക്ക് തന്നെ അറിയാന്‍ പറ്റുമെങ്കില്‍ അതൊരു നല്ല കാര്യമല്ലേ?

ശരീരത്തിന്റെ ആരോഗ്യപരമായ പ്രശ്‌നങ്ങളെക്കുറിച്ചറിയാന്‍ പലപ്പോഴും നാം മെഡിക്കല്‍ ടെസ്റ്റുകള്‍ ചെയ്യാറുണ്ട്, പലപ്പോഴും അത് തന്നെയാണ് നമ്മുടെ ആശ്രയം. എന്നാല്‍ ഇതല്ലാതെ നമുക്കു തന്നെ വീട്ടില്‍ ചെയ്തു നോക്കാവുന്ന പല ടെസ്റ്റുകളുമുണ്ട്.

ശരീരത്തിന്റെ ആരോഗ്യം കാത്തു സംരക്ഷിയ്ക്കുന്നതിനായി നമുക്കു വീട്ടില്‍ത്തന്നെ ചെയ്തുനോക്കാവുന്ന ഒരു ടെസ്റ്റുണ്ട്, ഇതെക്കറിച്ചറിയാം,

തണുത്ത വെള്ളത്തില്‍ വിരല്‍ മുക്കിപ്പിടിച്ചാണ് ആരോഗ്യം വിലയിരുത്താവുന്ന ഈ ടെസ്റ്റു ചെയ്യുന്നത്.

നല്ല തണുത്ത വെള്ളമോ ഐസ് വെള്ളമോ ഒരു ഗ്ലാസിലോ കപ്പിലോ എടുക്കുക.

വിരലറ്റങ്ങള്‍ ഇതില്‍ 30 സെക്കന്റു നേരം മുക്കിപ്പിടിയ്ക്കുക. ഇതിനു ശേഷം പുറത്തെടുക്കാം.

Advertisement

വിരലിന്റെ അറ്റം വെള്ളത്തില്‍ മുക്കി കുറച്ചു സമയം വയ്ക്കുമ്പോള്‍ ചുളിയുന്നതു സ്വാഭാവികം. എന്നാല്‍ നീല നിറമോ വെള്ള നിറമോ ആണെങ്കില്‍ ആരോഗ്യപരമായ പ്രശ്‌നങ്ങളുണ്ടെന്നര്‍ത്ഥം.

ശരീരത്തില്‍ സര്‍കുലേഷന്‍, അതായത് രക്തപ്രവാഹത്തില്‍ പ്രശ്‌നങ്ങളുണ്ടെന്നാണ് ഇത് കാണിയ്ക്കുന്നത്. ഇത്തരം പ്രശ്‌നങ്ങളുണ്ടെങ്കില്‍ ചെവി, കൈവിരലുകള്‍, മൂക്ക് തുടങ്ങിയ ഭാഗത്തേയ്ക്കുള്ള രക്തപ്രവാഹം കുറയും.

ഈ ഭാഗത്തേയ്ക്കു രക്തം പ്രവഹിയ്ക്കാതാകുമ്പോള്‍ ഈ ഭാഗം കട്ടിയാകും, രക്തക്കുറവു കാരണം വെള്ള, നീല നിറത്തിനു കാരണമാകും.

രക്തപ്രവാഹം വേണ്ട രിതീയില്‍ ശരീരത്തില്‍ നടക്കാത്തത് ഹാര്‍ട്ട് അറ്റാക്ക് ഉള്‍പ്പെടെയുള്ള പല തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്കു കാരണമാകും.

തലച്ചോറുള്‍പ്പെടെയുള്ള ശരീരത്തിന്റെ പ്രധാന അവയവങ്ങളേയും സര്‍കുലേഷന്‍ പ്രശ്‌നങ്ങള്‍ ബാധിയ്ക്കും.

മലയാളത്തിലുള്ള ഈ വീഡിയോ കൂടി കണ്ട് മനസ്സിലാക്കൂ. പരമാവധി ഷെയര്‍ ചെയ്ത് എല്ലാവരേയും അറിയിക്കാം.

Advertisement

You may also like...

Leave a Reply

Your email address will not be published.